Friday, February 16, 2018

50 :Sloka

ശ്ലോകം 50

ധാന്യോഹമെന്നുമെതിമന്യോഹമെന്നുമതി
പുണ്യങ്ങൾ ചെയ്ത  പുരുഷൻ ഞാനുമെന്നു മുടൻ
ഒന്നല്ല കാണൊരു കോടുംകാടു  ഡ൦ഭമയ -
മൊന്നിച്ചു കൂടിയതു ; നാരായണായ  നമഃ


അർത്ഥം 

ഞാൻ വളരെ മാന്യനും ശ്രേഷ്ഠനും മാത്രമല്ല വളരെ അധികം പുണ്യങ്ങൾ ചെയ്‌തവനും ആണ്

ഞാൻ  , ഞാൻ എന്നു ബന്ധിപ്പിച്ചു അഹങ്കാരത്തിൽ കഴിയുകയാണ്  മനുഷ്യൻ

അഹങ്കരം കൊണ്ട് അജ്ഞാനത്തിൻ്റെ  ഒരു വനം തന്നെയാണ് സൃഷ്ഠിക്കുന്നതു .

ആ വനത്തിലെ വൃക്ഷങ്ങൾ എല്ലാം കൂടിച്ചേർന്നുണ്ടാകുന്നതാണ്  നമ്മുടെ അഹന്ത



51: Sloka

ശ്ലോകം 51

നന്നായ് ദഹിച്ചൊരു സഹസ്രാര ധാരയിലി -
തന്നീറ്റിൽ നിൻകരുണവൻമാരി പെയ്‌തു പുനഃ
മുന്നം മുളച്ച തവ ഭക്തിക്ക് ചേർക്കവള -
മിന്നേ കൃപാനിലയ നാരായണായ  നമഃ


അർത്ഥം 

കൃപാനിധേ എൻ്റെ അഹങ്കരം സഹസ്രാരധാരയിൽ  ദഹിച്ചു ചാരമാകണം

 എന്നിട്ടു  ഭഗവത് കാരുണ്യമായ മഴ പൊഴിക്കണം

പിന്നീടതിൽ  മുളച്ച അങ്ങേയുടെ ഭക്തിക്കു വളം ചേർക്കണം  

Thursday, February 15, 2018

52: Sloka

ശ്ലോകം 52  

പലതും പറഞ്ഞു പകൽ കളയുന്ന നാവു  തവ
തിരുനാമകീർത്തനമിതതിനായ് വരേണമിഹ
കലിയായകാലമിതിലതുകൊണ്ടു മോക്ഷഗതി -
യെളിതെന്നുകേൾപ്പു : ഹരി നാരായണായ  നമഃ

അർത്ഥം 

ലൗകീക  കാര്യങ്ങൾ  പലതും പറഞ്ഞു നമ്മുടെ നാവ് പകൽ മുഴുവൻ കളയുകയാണ്
വിഷ്ണുവിൻ്റെ കീർത്തനങ്ങൾ  ചൊല്ലുവാൻ കഴിയണം 

കലികാലത്തു നാമജപംകൊണ്ട് മോക്ഷത്തെ പ്രാപിക്കാൻ കഴിയും
മോക്ഷപ്രാപ്തിക്കു നാമജപതേകാൾ  എളുപ്പമായ മറ്റൊരു മാർഗമില്ല


53: Sloka

ശ്ലോകം 53 

ഫലമില്ലയാതെ  മമ വശമാക്കൊലാജഗതി
മലപാത്രമായ  തടി  പലനാളിരുത്തിയുടൻ
അളവില്ലയാതെ വെളിവകമേ യുതിപ്പതിനു
കളയായ് ക കാലമിനി  നാരായണായ  നമഃ



അർത്ഥം 

മാലത്തിനിരിപ്പിടമായ സ്‌ഥലമാണ്‌ ശരീരം
ആ  ശരീരം നശിച്ചുപോകാൻ  വളരെ എളുപ്പമാണ്
അതിനു ഇട നൽകരുത്
കാലംകളയാതെ അനന്തമായ ബോധം ഉള്ളിലുദിക്കാൻ പ്രാർത്ഥിക്കുകയാണ് 

54: Sloka

ശ്ലോകം 54

ബന്ധുക്കളർത്ഥഗ്രഹ പുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിൻതത്ത്വമൊക്കെയിതു
അന്ധന്നുകട്ടിയൊരു കണ്ണാടിപോലെ വരു -
മെ ന്നാക്കൊല   മമ  ഹരി  നാരായണായ  നമഃ



അർത്ഥം 

ബന്ധുക്കൾ , സമ്പത്ത് , വീട് , പുത്രൻ തുടങ്ങിയവയെല്ലാം  ബന്ധനങ്ങളാണ്

അപ്രകാരമുള്ള ബന്ധനത്തിൽ  കുരുങ്ങിയവന്

ബ്രഹ്മതത്വ൦  അന്ധൻ്റെ  മുന്നിൽ പിടിച്ചിരിക്കുന്ന കണ്ണാടിപോലെയാണ്

കണ്ണാടിയോ  അതിലെ പ്രതിഭലനമോ  അന്ധൻ  കാണുന്നില്ല

അങ്ങനെയുള്ള അവസ്ഥാ തനിക്കുണ്ടാകരുതേ .. 

Wednesday, February 14, 2018

55:Sloka

ശ്ലോകം 55 

ഭക്ഷിപ്പത്തിന്നു   ഗുഹപോലെ  പിളർന്നു മുഖ -
മച്ചോ  കൃതാന്തനിഹ  പിൻപേ നടന്നു  പുനഃ
ഒത്തുന്ന ദർദുരമുരത്തോടെ പിൻപെയൊരു
സർപ്പം കണക്കെ : ഹരി  നാരായണായ  നമഃ


അർത്ഥം 

സർപ്പം  വായ്  പിളർന്നു തവളയുടെ  പിന്നാലെ പായുകയാണ് 
അതുപോലെ  മനുഷ്യനെ വിഴുങ്ങാൻ മരണം വായ് പിളർന്നു  പാഞ്ഞത്തു കയാണ്

മരണം  ജീവിതത്തെ  പിൻതുടർന്നു കൊണ്ടേയിരിക്കുന്നു


56: Sloka

ശ്ലോകം 56 

മന്നിങ്കൽ വന്നിഹപിറന്നന്നുതൊട്ടു  പുന -
രെന്തൊന്നു വാങ്മന സദേഹങ്ങൾ ചെയ്‌തതതും
എന്തിന്നിമേലിലതുമെല്ലാം   നിനച്ചുഹൃദി
സന്തോഷമായ് വരിക :നാരായണായ  നമഃ



അർത്ഥം 

ഭൂമിയിൽ ജനിച്ചതുമുതൽ  ഇന്നുവരെ
വാക്കുകൊണ്ടും , നാവുകൊണ്ടും ,മനസ്സുകൊണ്ടും , ശരീരം കൊണ്ടും
ചെയ്തിട്ടുള്ളതും ഭാവിയിൽ എന്തെല്ലാം ചെയ്യുമോ അതും

ചിന്തിക്കുമ്പോൾ സന്തോഷം മാത്രം ഉണ്ടാകണം എന്ന പ്രാർത്ഥന മാത്രമാണുള്ളത്



57: Sloka

ശ്ലോകം 57 

യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേട്ടതതു  നാരായണ ശ്രുതികൾ
യാതൊന്നു ചെയ്തതതു നാരായണാർച്ചനകൾ
യാതൊന്ന തൊ ക്കെ : ഹരി നാരായണായ  നമഃ 



അർത്ഥം 

കണ്ടതെല്ലാം  നാരായണൻ്റെ  രൂപമാണ്
കേട്ടതെല്ലാം   നാരായണനെ കുറിച്ചുള്ള  കീർത്തനമാണ്
ചെയ്യുന്നതെല്ലാം  നാരായണ  പൂജയാണ് .
പ്രപഞ്ചത്തിൽ  ഉള്ളതെല്ലാം നാരായണൻ  തന്നെയാണ്


58 : Sloka

ശ്ലോകം 58

രവികോടി തുല്യമൊരു ചക്രം കാരത്തിലിഹ
ഫണിരാജനെപ്പോഴുമിരിപ്പാൻ  കിടപ്പതിനു൦
അണിയുന്നതൊക്കെ  വനമാലാദി  കൗസ്തുഭവും
അഹമേവ വിഷ്ണുഹരി നാരായണായ  നമഃ 



അർത്ഥം 

കയ്യിലിരിക്കുന്ന ചക്രത്തിനു അനന്തകോടി സൂര്യപ്രകാശമാണുള്ളത്

വിഷ്ണുവിന്  സദാ ഇരിക്കാനും കിടക്കാനും  അനന്തനുണ്ട് .

വനമാലയും കൗസ്തുഭമണിയുമാണ് വിഷ്ണു  അണിയുന്നത്‌
അങ്ങനെയുള്ള വിഷ്ണു  ഞാൻ  തന്നെയാണ്
  

Monday, February 12, 2018

59: Sloka

ശ്ലോകം 59 

ലക്ഷപ്രകാരമിതു സൃസ്ടി പ്പ തിന്നു മിതു
രക്ഷിപ്പ തിന്നുമഥ  ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപ മാവരണമീ രണ്ടു ശക്തികള -
തിങ്കേന്നുദിച്ചവകൾ :  നാരായണായ  നമഃ



അർത്ഥം 

വൈവിധ്യം നിറഞ്ഞ പ്രപഞ്ചത്തെ സൃഷ്ഠിക്കുന്നതിനും, നിലനിറുത്തുന്നതിനും , നശിപ്പിക്കുന്നതിനും

വിക്ഷേപം , ആവരണം എന്നു രണ്ടു ശക്തികൾ ബ്രഹ്മത്തിൽ നിന്നും ഉണ്ടായി

ബ്രഹ്മത്തെ വിക്ഷേപ ശക്തി എന്നും

ബ്രഹ്മത്തെ  ആവരണം  ചെയ് തിരിക്കുന്ന മായയെ  അവരണശക്തി എന്നു  പറയാം


അങ്ങനെ പ്രപഞ്ച സത്യമായ ബ്രഹ്മവും  ആവരണ ശക്തിയായ മയയും  പ്രപഞ്ചത്തെ നയിക്കുന്നു .

അതിൽ  മായ തോന്നൽ മാത്രമാണ്   



60 : Sloka

ശ്ലോകം   60 

വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കുദധി  ഉലക്കേഴു രണ്ടു മിഹ
ഹൃദയം നമുക്കു ശിവ , നിയമങ്ങൾ  രാത്രി പകൽ
അഹമേവ   വിശ്വതനു :നാരായണായ  നമഃ


അർത്ഥം 

എൻ്റെ മുഖം അഗ്നിയാണ്
എൻ്റെ വസ്ത്രങ്ങൾ പുതു സന്ധ്യകളാണ്
എൻ്റെ  വയറു സമുദ്രമാണ്
എൻ്റെ  ഹൃതയം  പതിന്നാലു  ലോകങ്ങളുമാണ്
എനിക്ക് നിയമങ്ങൾ രാത്രിയും പകലുമാണ്
ഞാൻ  തന്നെയാണ് വിശ്വശരീരം


അഗ്നിയും , സന്ധ്യകളും , ജലാ ശയങ്ങളും , പതിനാലുലോകകളും , രാപ്പകലുകളും  ഉൾപ്പെട്ട  ഈ മഹാപ്രപഞ്ചം  ഞാൻ  തന്നെയാണ്


61 : Sloka

ശ്ലോകം   61

ശക്തിക്കു തക്കവഴിയിത്ഥം ഭജിപ്പവനു
ഭക്തി൦ വിദേഹി ദൃഢ വിശ്വാസമോടു  മമ 
ഭക്ത്യാ കടന്നു തവ തൃക്കാൽ പിടിപ്പതിന -
യയ്ക്കുന്നതെന്നു , ഹരിനാരായണായ  നമഃ


അർത്ഥം 

എന്നിലെ  ശക്തിക്കു അനുസരിച്ചു ഭജിക്കുന്ന എനിക്ക് ദൃഢ വിശ്വാസതോടുകൂടിയ  ഭക്തി  പ്രദാനം ചെയ് താലും

ഭക്തി നിറഞ്ഞ ഹൃദയത്തോടുകൂടി അങ്ങയുടെ തൃക്കാൽ പിടിക്കാൻ അഥവാ  പരിപൂർണ്ണമായ സമർപ്പണയോഗം  സിദ്ദിക്കാൻ  അനുഗ്രഹിച്ചാലും 


62: Sloka

ശ്ലോകം   62 

ഷഡ്‌ഡ്‌വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചി ത്തംബുജം  മമ തവാസ്ഥാനര൦ഗമിതു
തത്രാപി നിത്യവുംമൊരിക്കാലിരുന്നരുൾക
വിശ്വിക വന്ദ്യ  : ഹരിനാരായണായ  നമഃ


അർത്ഥം 

ബ്രഹ്മസാഷാത്കാരത്തിനു തടസ്സം നിൽക്കുന്ന  കാമം , ക്രോധം , ലോഭം , മോഹം , മദം ,മാത്സര്യം എന്നി ആറു  ശത്രുക്കൾക്കു എൻ്റെ  ഹൃദയ൦  ഇരിപ്പിടമാക്കി  തീർക്കരുത്

ഭഗവാനേ  അങ്ങ് എൻ്റെ  ഹൃദയത്തിൽ  എപ്പോഴും വസിക്കേണമേ


Saturday, February 10, 2018

63 : Sloka

ശ്ലോകം   63

സത്യം  വദാമി മമ  ഭൃത്യദിർവർഗ്ഗമിതു -
മർതഥ൦  കളത്രസുതമിത്രങ്ങളെന്നിവയു
മൊക്കെ ത്വദർപ്പണമതാകീട്ടു  ഞാനു മിഹ
ത്രികാൽക്കൽ വീണു , ഹരി  നാരായണായ നമഃ 


അർത്ഥം 

എൻ്റെ ഭൃത്യന്മാർ, സമ്പത്ത്, ഭാര്യ , പുത്രന്മാർ ,സ്‌നേഹിതന്മാർ     
 തുടങ്ങി എൻ്റെ താ യ എല്ലാം ഞാൻ  അങ്ങേയ്ക്കു സമർപ്പിച്ചിട്ടു  ഞാൻ തന്നെയും അങ്ങയുടെ പാദാരവിന്ദങ്ങളിൽ  അഭയം  തേടുകയാണ്


സമർപ്പണം ഒരു യാഗസാധനയാണ് . അതു  കൈവരിക്കാൻ ഭക്തി ഭാവത്തിലൂടെ ചിലർക്കെങ്കിലും സാധിക്കും 

64: Sloka

ശ്ലോകം   64 

ഹരനും വിരിഞ്ചനുമൊരമരേന്ദ്ര നാദികളു -
മറിയുന്നതല്ല തവ മറിമായ തൻ മഹിമ
കരുവായ് മുതൽ കരളിലൊരുപോലെ  നിന്നപര
പരജീവ  നീ തെളിക നാരായണായ  നമഃ 


അർത്ഥം 

ദേവനെന്നോ , മനുഷ്യനെന്നോ, സൃഷ്ഠി കർത്താവെന്നോ  വെത്യാസമില്ലാതെ  ഏവരും സംസാര സാഗരത്തിൽ  അകപ്പെട്ടു പോകുന്നു

മായ മാറിയാൽ  പരമാത്മസ്വരൂപം  തെളിയും

65 : Sloka

ശ്ലോകം   65  

ളത്വ൦  ഭവിച്ചതു  ലകാരത്തിനപരിചു
തത്ത്വ൦    നിനയ്ക്കിലൊരു  ജീവിത്വമുള്ളൂ  തവ
കത്തുന്ന പൊന്മണി വിളക്കെന്ന പോലെ  ഹൃദി
നിൽക്കുന്ന നാഥ  ജയ  നാരായണായ  നമഃ  


അർത്ഥം 

ളകാരവും, ലാകാരവും  സംസ്‌കൃതത്തിൽ ഒന്നിനു പകരമായി ഉപയോഗിക്കാറുണ്ട് .

പരമാത് മാവും ജീവത് മാവും  തമ്മിലുള്ള  വത്യാസം  ഇതുപോലെയാണ്

പരമാത്മാവില്ലാതെ  ജീവത് മാവില്ല

Thursday, February 8, 2018

66: Sloka

ശ്ലോകം   66  

ക്ഷരി യയോരക്ഷരമതീങ്കേന്നുദിച്ചളവ്  
ലിപിയേ യുമക്ഷരമതെന്നുരപ്പുജനം
അറിയാവതല്ല തവ പരാമക്ഷ രസ്യ പോരു -
ളറിയാറുമായ് വരിക നാരായണായ നമഃ 


അർത്ഥം 

നാശമില്ലാത്തതു എന്നാൽ  അക്ഷരമാണ് . ശബ്‌ദ  ബ്രഹ്മത്തിൽ  നിന്നാണ്  എല്ലാം ഉണ്ടായിരിക്കുന്നത്.

 ലിപി  ഉച്ചരിക്കപ്പെടുന്ന നാദത്തിൻ പ്രതീകമാണ്  . ലിപിയെ  അക്ഷരം എന്നും പറയുന്നു

ശബ്‌ദം  നശിക്കുന്നില്ല

 ബ്രഹ്മത്തിനെ  അറിയാൻ കഴിയുകയില്ല , അത് അറിയാൻ കഴിയണം .
ബ്രഹ്മംഒന്ന് മാത്രമാണ്  സത്യം ജഗത്  മിഥ്യയാണ്



67 : Sloka

ശ്ലോകം   67 

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വരവോടു പാർത്തു പിഴ വഴിപോലെ തീർത്തരുൾക
ദുരിതാബ് ധി തൻ  നടുവിൽ  മറിയുന്നവർക്കു  പുന -
രൊരു പൊതമായ്  വരിക നാരായണായ നമഃ  


അർത്ഥം 

കരുണാവാരിധിയായ  എൻ്റെ  ഗുരുനാഥൻ തെറ്റുകൾ വേണ്ടപോലെ  തിരുത്തി എന്ന അനുഗ്രഹിക്കണം

ദുഃഖ സംസാരത്തിൽ  നിന്നും കരകയറാൻ സഹായിക്കുന്ന ഒരു വഞ്ചി യായി  ഹരിനാമകീർത്തനം    തീരട്ടെ

Wednesday, February 7, 2018

68 : Sloka

ശ്ലോകം   68 

മദമത്സരാതികൾ  മനസ്സിൽ  തൊടാതജന -
മിതുകൊണ്ട്  വാഴ് ത്തുക  നമുക്കും ഗതിക്കു വഴി
ഇതു കേൾക്കതാനിതൊരു മൊഴിതാൻ പാടിപ്പവർകൾ
പതിയാഭവാം  ബുധിയിൽ   നാരായണായ നമഃ

അർത്ഥം  

മദം , മത്സര്യം തുടങ്ങിയ ദോഷങ്ങൾ ഉള്ളിൽ ഇല്ലാത്തവർ  ഹരിയുട  നാമസങ്കീർത്തനം  ചെയ്യുമ്പോൾ അവർക്കും അതു കേൾകുന്നവർക്കും  മോക്ഷ സിദ്ധി യുണ്ടാകും .

ഹരിയുടെ  നാമസങ്കീർത്തനം കേൾക്കുകയോ , ചൊല്ലുകയോ , പഠിക്കുകയോ ചെയ്യുന്നവർ  സംസാര സാഗരത്തിൽ കിടന്നുഴലുകയില്ല

അവർക്ക്  മോക്ഷവും പരമമായ സുഖവും  ലഭിക്കും 

50 :Sloka

ശ്ലോകം 50 ധാന്യോഹമെന്നുമെതിമന്യോഹമെന്നുമതി പുണ്യങ്ങൾ ചെയ്ത  പുരുഷൻ ഞാനുമെന്നു മുടൻ ഒന്നല്ല കാണൊരു കോടുംകാടു  ഡ൦ഭമയ - മൊന്നിച്ചു കൂടിയത...